Times Kerala

കുടുംബവഴക്കിടിനെ മർദ്ദനമേറ്റ 51കാരന്റെ മരണം; ഭാര്യാ സഹോദരൻ അറസ്റ്റിൽ

 
കുടുംബവഴക്കിടിനെ മർദ്ദനമേറ്റ 51കാരന്റെ മരണം; ഭാര്യാ സഹോദരൻ അറസ്റ്റിൽ

കണ്ണൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 51കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യാ സഹോദരൻ അറസ്റ്റിൽ. കയരളം മേച്ചേരിയിലെ പാപ്പിനിശേരി വീട്ടിൽ ഷിബിരാജിനെ (40) ആണ് മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24നു വീട്ടിൽ വച്ചാണ് ഇയാളുടെ മർദനമേറ്റ് സഹോദരിയുടെ ഭർത്താവ് കെ.ശശിധരനു (51) പരുക്കേറ്റത്.തുടർന്ന് ചികിത്സയിലിരിക്കെ ശശിധരൻ 28നു വൈകിട്ടോടെ മരിച്ചു.അബോധാവസ്ഥയിൽ ബന്ധുക്കൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റതായാണു ആശുപത്രിയിലും നാട്ടുകാരോടും പറഞ്ഞത്. മർദനത്തെത്തുടർന്നാണു പരുക്കേറ്റതെന്നു കാട്ടി മകൾ സ്നേഹ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Related Topics

Share this story