Times Kerala

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍ എമര്‍ജന്‍സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

 
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍ എമര്‍ജന്‍സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: നെഞ്ച് വേദനയുണ്ടായാല്‍ അടിയന്തര മെഡിക്കല്‍ സഹായം ലഭ്യാമാക്കാന്‍ ലക്ഷ്യമിട്ട് ലോക ഹൃദയദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍ എമര്‍ജന്‍സി ക്ലിനിക്ക് (ആര്‍എസിപിസി) പ്രവര്‍ത്തനം ആരംഭിച്ചു. ഇസിജി, സ്‌പെഷ്യലിസ്റ്റ് നേഴ്‌സിന്റെ നേതൃത്വത്തിലുള്ള രോഗ വിശകലനം, തുടര്‍ന്ന് വിശകലനത്തില്‍ കണ്‍സള്‍ട്ടന്റിന്റെ പരിശോധന തുടങ്ങിയ സേവനങ്ങളാണ് ക്ലിനിക്കില്‍ ലഭ്യമാക്കുക.

നെഞ്ച് വേദനയുടെ കാരണം ഹൃദ്രോഗം മൂലമല്ലെന്ന് ഉറപ്പ് വരുത്താന്‍ രോഗിക്ക് ഏത് നേരത്തും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി വിഭാഗത്തിലോ കാര്‍ഡിയോളജി സെന്റര്‍ ഓഫ് എക്‌സലന്‍സിലോ എത്തി പ്രത്യേക കാര്‍ഡിയാക് പാക്കേജായി ക്ലിനിക്കിന്റെ സേവനം തേടാവുന്നതാണ്. അടിയന്തര ഘട്ടങ്ങളില്‍ ആസ്റ്റര്‍ എമര്‍ജന്‍സിയിലെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ 155218 അല്ലെങ്കില്‍ 8111998003 എന്ന നമ്പറിലേക്കോ വിളിക്കാം. ഇത്തരം കേസുകളില്‍ കാര്‍ഡിയാക് എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ് രോഗിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയുകയും ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘം അടങ്ങുന്ന കാര്‍ഡിയാക് ആംബുലന്‍സ് രോഗിയുടെ അടുത്തേക്ക് വിടുകയും ചെയ്യുന്നു.

സ്ഥലത്തെത്തുന്ന പാരാമെഡിക്കല്‍ ജീവനക്കാര്‍ ഇസിജി ഉള്‍പ്പെടെ രോഗിയുടെ വൈറ്റലുകള്‍ പരിശോധിച്ച് ഫോണിലൂടെ കാര്‍ഡിയാക് എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റിനെ രോഗിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കുകയും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പ്രാഥമിക ചികിത്സ നല്‍കി രോഗിയെ ഉടനടി ആസ്റ്റര്‍ എമര്‍ജന്‍സി കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്യുന്നു. രോഗി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും അഡ്വാന്‍സ്ഡ് അക്ക്യൂട്ട് കൊറോണറി ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റും കാത്ത്‌ലാബും എന്ത് സാഹചര്യം നേരിടാനും മുന്‍കൂറായി തയ്യാറാക്കി വെയ്ക്കുകയും ചെയ്യുന്നു.

അഞ്ച് മിനിറ്റ് കൊണ്ട് തന്നെ രോഗിയുടെ രോഗ പശ്ചാത്തലം മനസിലാക്കുകയും ഇസിജി, എക്കോ തുടങ്ങിയ പരിശോധനകള്‍ നടത്തി രോഗിയുടെ കുടുംബത്തിന് ആവശ്യമായ കൗണ്‍സലിങ്ങും നല്‍കി, വിദഗ്ധ ചികിത്സയ്ക്കായി അഡ്വാന്‍സ്ഡ് കാര്‍ഡിയാക് കൊറോണറി കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

Related Topics

Share this story