Times Kerala

സുശാന്തുമായി താൻ ഡേറ്റിംഗിൽ ആയിരുന്നു, എന്നാൽ അദ്ദേഹം ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ഒട്ടും വിശ്വസ്ഥനല്ലെന്ന് മനസ്സിലാക്കിയതിനാൽ വേർപിരിഞ്ഞു..; സാറ അലി ഖാൻ

 
സുശാന്തുമായി താൻ ഡേറ്റിംഗിൽ ആയിരുന്നു, എന്നാൽ അദ്ദേഹം ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ഒട്ടും വിശ്വസ്ഥനല്ലെന്ന് മനസ്സിലാക്കിയതിനാൽ വേർപിരിഞ്ഞു..; സാറ അലി ഖാൻ

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എൻ.സി.ബി നടി സാറ അലി ഖാനെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് നടി വെളിപ്പെടുത്തി.

സുശാന്തുമായി താൻ ഡേറ്റിംഗിൽ ആയിരുന്നുവെന്നും എന്നാൽ അദ്ദേഹം ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ഒട്ടും വിശ്വസ്ഥനല്ലെന്ന് മനസ്സിലാക്കിയതിനാൽ വേർപിരിഞ്ഞുവെന്നും സാറ പറഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നടനുമൊത്ത് ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന ആരോപണം സാറ തള്ളിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് സിഗററ്റ് മാത്രമേ വലിച്ചിട്ടുള്ളുവെന്നും സാറ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.

Related Topics

Share this story