Times Kerala

പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷന്‍ ചെയ്തു നോക്കുന്നത് നല്ലതാ…;ചിത്രം പങ്കുവെച്ച് അനുശ്രീ

 
പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷന്‍ ചെയ്തു നോക്കുന്നത് നല്ലതാ…;ചിത്രം പങ്കുവെച്ച് അനുശ്രീ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അനുശ്രീ. ഇപ്പോളിതാ താരം പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.”അ ആ ഇ ഈ… പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷന്‍ ചെയ്തു നോക്കുന്നത് നല്ലതാ….” എന്നാണ് സ്ലേറ്റ് പിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചിരിക്കുന്നത്. സ്ലേറ്റ് നൊസ്റ്റാള്‍ജിയ ആണെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രസകരമായ കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. അക്ഷരമാല മുഴുവന്‍ എഴുതണം എന്ന നിര്‍ദേശവും ചിലര്‍ താരത്തിന് നല്‍കുന്നുണ്ട്. ഋ എഴുതിയത് ശരിയായില്ല എന്ന കമന്റുകളുമുണ്ട്.

Related Topics

Share this story