Times Kerala

തൃശൂരിൽ 484 പേർക്ക് കൊവിഡ്

 
തൃശൂരിൽ 484 പേർക്ക് കൊവിഡ്

തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ന് 484 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,833 ആണ്. അസുഖബാധിതരായ 7834 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

Related Topics

Share this story