Times Kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 130പേർ ആരോഗ്യ പ്രവർത്തകർ: ആശങ്ക

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്.

അതേസമയം, ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 130 പേർ ആരോഗ്യ പ്രവർത്തകരാണ്. കണ്ണൂര്‍ 32, തിരുവനന്തപുരം 30, കാസര്‍ഗോഡ് 24, എറണാകുളം 10, ആലപ്പുഴ, തൃശൂര്‍, വയനാട് 5 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 4 വീതം, കൊല്ലം, കൊല്ലം 3, പാലക്കാട്, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Related Topics

Share this story