Times Kerala

ഉത്ര വധക്കേസ്; സൂരജിന്റെ അമ്മക്കും സഹോദരിക്കും ജാമ്യം

 
ഉത്ര വധക്കേസ്; സൂരജിന്റെ അമ്മക്കും സഹോദരിക്കും ജാമ്യം

കൊച്ചി: ഉത്ര വധക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ മൂന്നും നാലും പ്രതികളാണ് ഇവര്‍. സൂരജിന്‍റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസില്‍ ജാമ്യം അനുവദിച്ചിരുന്നു.ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രേണുകയെയും, സുര്യയെയും അറസ്റ്റ് ചെയ്തത്.

Related Topics

Share this story