Times Kerala

കേദാര്‍നാഥില്‍ മോദി ധ്യാനത്തില്‍

 
കേദാര്‍നാഥില്‍ മോദി ധ്യാനത്തില്‍

ഡെറാഡൂണ്‍: സ്വന്തം മണ്ഡലമായ വാരണസിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥില്‍ ധ്യാനത്തില്‍. ഇന്ന് രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് മോദി ധ്യാനത്തിനായി പോയത്. നാളെ ബദ്രിനാഥ് ക്ഷേത്രം കൂടി സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും മോദി ഡല്‍ഹിയിലേക്ക് മടങ്ങുക.

നേരത്തെ ജോളിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്ടറിലാണ് കേദാര്‍നാഥിലേക്ക് പോയത്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുമതി വാങ്ങിയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശനത്തെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ കമീഷന്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കേദാര്‍നാഥിലെത്തിയ മോദി അവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കേദാര്‍നാഥില്‍ നിന്നെടുത്ത ചിത്രങ്ങളും മോദി ട്വിറ്ററിലുടെ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇരു ക്ഷേത്രങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Topics

Share this story