Times Kerala

സിവിൽസർവീസ് പരീക്ഷ നീട്ടരുതെന്ന് യുപി.എസ്.സി

 
സിവിൽസർവീസ് പരീക്ഷ നീട്ടരുതെന്ന് യുപി.എസ്.സി

ഡൽഹി : സിവിൽ സർവീസ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജിയെ എതിർത്ത് യുപിഎസ് സി. ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് യുപിഎസ് സിയോട് നിർദ്ദേശിച്ചു. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോവിഡ് വ്യാപകമായ സമയത്ത് പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലിക്കുന്ന ഇരുപതോളം പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒരുവട്ടം പരീക്ഷ മാറ്റിവെച്ചതാണെന്നും ഇനിയും പരീക്ഷ മാറ്റിവെച്ചാൽ അത് നിയമനപ്രക്രിയെ ഉൾപ്പെടെ ബാധിക്കുമെന്നും യുപിഎസ് സി വാദിച്ചു. ഒക്ടോബർ നാലിനാണ് സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നടത്തേണ്ടത്. രാജ്യത്തെ 72 പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്ന ആറു ലക്ഷത്തോളം പേർ പങ്കെടുക്കും.

Related Topics

Share this story