Times Kerala

സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെ കടയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ചു; കടയുടമ അറസ്റ്റിൽ

 
സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെ കടയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ചു; കടയുടമ അറസ്റ്റിൽ

തൃശൂർ: ചാവക്കാട് തിരുവത്രയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്​റ്റേഷനറി ഷോപ്പുടമ അറസ്​റ്റിൽ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ തിരുവത്ര ആനത്തലമുക്ക് ബീച്ചിൽ കോറമ്പത്തേയിൽ വീട്ടിൽ അലിയെയാണ് (52) ചാവക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്​റ്റ്​ ചെയ്തത്.പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ബഹളംവെച്ച് പുറത്തേക്കോടിയ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകിയതോടെ പോലീസ് പ്രതിയെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു.എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, വിൽസൺ ചെറിയാൻ, ഒ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ അനീഷ് നാഥ്, നവാബ്, വനിത സി.പി.ഒ ഷൗജത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Topics

Share this story