Times Kerala

കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റിൽ

 
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റിൽ

പീരുമേട്: ഏലപ്പാറ ചിന്നാർ ശ്രീഭീമങ്കൽ ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്തു. മുണ്ടക്കയം വരിക്കയാനി പുതുപറമ്പിൽ അജീഷാണ്​ (45) അറസ്​റ്റിലായത്.ശനിയാഴ്ച രാത്രിയാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും മണിമണ്ഡപത്തിലെ ഓട്ടുവിളക്കും പിച്ചള പാത്രങ്ങളും തട്ടങ്ങളും മോഷ്​ടിച്ചത്. എസ്.ഐ രതീഷ് ഗോപിയുടെ നേതൃത്വത്തിലാണ്​ അറസ്​റ്റ്​ ചെയ്തത്.

Related Topics

Share this story