Times Kerala

ചെങ്ങന്നൂരിൽ വി​ഗ്ര​ഹ നി​ർ​മാ​ണ​ശാ​ലയിൽ മോഷണം; കവർന്നത് ര​ണ്ട് കോ​ടി​യു​ടെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം

 
ചെങ്ങന്നൂരിൽ വി​ഗ്ര​ഹ നി​ർ​മാ​ണ​ശാ​ലയിൽ മോഷണം; കവർന്നത് ര​ണ്ട് കോ​ടി​യു​ടെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം

ചെ​ങ്ങ​ന്നൂ​ർ: വി​ഗ്ര​ഹ നി​ർ​മാ​ണ​ശാ​ല ആ​ക്ര​മി​ച്ച് ര​ണ്ട് കോ​ടി​യു​ടെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം ക​വ​ർ​ന്നതായി പരാതി. ചെ​ങ്ങ​ന്നൂ​രി​ലെ പ​ണി​ക്കേ​ഴ്‌​സ് ഗ്രാ​നൈ​റ്റ്‌​സി​ലാ​ണ് സം​ഭ​വം. ല​ണ്ട​നി​ലെ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കാ​നാ​യി നി​ർ​മി​ച്ച 60 കി​ലോ തൂ​ക്ക​മു​ള്ള അ​യ്യ​പ്പ വി​ഗ്ര​ഹം ആ​ണ് ക​വ​ർ​ന്ന​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ അ​ക്ര​മി സം​ഘം ജീ​വ​ന​ക്കാ​രെ​യും ത​ട​യാ​നെ​ത്തി​യ ഉ​ട​മ​ക​ളെ​യും മ​ര്‍​ദി​ച്ച ശേ​ഷം അ​യ്യ​പ്പ വി​ഗ്ര​ഹം കടത്തിക്കൊണ്ടു പോകുകയായിരുന്നു എന്നാണു പരാതി. ഈ ​സ​മ​യം ആ​റ് ജീ​വ​ന​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.കാ​ര​ക്കാ​ട് സ്വ​ദേ​ശി​യും സ്ഥാ​പ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന​തു​മാ​യ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​യാ​ൾ​ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കു​മാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

Related Topics

Share this story