Times Kerala

കാമുകിയെ മറ്റൊരു യുവാവിനൊപ്പം കണ്ടു, പ്രകോപിതനായ യുവാവ് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം വെടിവച്ചു കൊന്നു

 
കാമുകിയെ മറ്റൊരു യുവാവിനൊപ്പം കണ്ടു, പ്രകോപിതനായ യുവാവ് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം വെടിവച്ചു കൊന്നു

ജയ്പൂർ: കാമുകിയെ മറ്റൊരു യുവാവിനൊപ്പം കണ്ടതോടെ കുപിതനായ യുവാവ് യുവതിയെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിൽ ശനിയാഴ്ചയാണ് സംഭവം. യുവതി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടിയെ യുവാവ് കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ സ്‌കൂട്ടറിൽ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ആക്രമണത്തെ തുടർന്ന് അബോധാവസ്ഥയിലായ നിലയിലാണ് യുവതിയെ ദൃശ്യങ്ങളിൽ കാണുന്നത്.

Related Topics

Share this story