Times Kerala

പോലീസ് ഉദ്യോഗസ്ഥർ ബലാത്‌സംഗം ചെയ്തെന്നു വ്യാജ പരാതി; യുവതി അറസ്റ്റിൽ

 
പോലീസ് ഉദ്യോഗസ്ഥർ ബലാത്‌സംഗം ചെയ്തെന്നു വ്യാജ പരാതി; യുവതി അറസ്റ്റിൽ

മുംബൈ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ബലാത്സംഗ പരാതി ഉന്നയിച്ച സത്രീ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. അതേസമയം, വ്യാജ കേസ് ഫയൽ ചെയ്യാൻ യുവതിയെ സഹായിച്ച പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മനുഷ്യക്കടത്ത് കേസ് അന്വേഷിക്കുന്നതിന്റെ മറവിൽ ജനുവരി 11 ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്യുകയും 11 വയസുള്ള മകളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി ബോംബെ ഹൈക്കോടതിയിൽ പരാതി നൽകിയത്.പോലീസുകാർ തന്നെ ആക്രമിച്ചതായും ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതായും യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പ്രേത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പരാതി  വ്യാജമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ യുവതിയെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കയും പോലീസ് തിരച്ചിൽ തുടരുകയാണ്.

Related Topics

Share this story