Times Kerala

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

 
പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് തുടങ്ങിയത്‌. ഡി.എം.ആര്‍.സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡി.എം.ആര്‍.സി. ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല.

Related Topics

Share this story