Times Kerala

വനിത അഭിമുഖം നടത്തിയ ആളെ ഞാൻ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ല.,ലേഖികയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തന്നെ നിരാശപ്പെടുത്തുന്നു..; നടൻ റോഷന്‍ മാത്യു

 
വനിത അഭിമുഖം നടത്തിയ ആളെ ഞാൻ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ല.,ലേഖികയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തന്നെ നിരാശപ്പെടുത്തുന്നു..; നടൻ റോഷന്‍ മാത്യു

വനിതയില്‍ വന്ന അഭിമുഖത്തില്‍ തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന ആരോപണവുമായി നടന്‍ റോഷന്‍ മാത്യു രംഗത്തെത്തിയിരുന്നു. അഭിമുഖം തയ്യാറാക്കിയ ലേഖികയുടെ പേര് ടാഗ് ചെയ്തായിരുന്നു റോഷന്റെ പോസ്റ്റ്.

ഇതോടെ ലേഖികയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. എന്നാല്‍ താന്‍ ലേഖികയെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്ത് എത്തിയിരിക്കുകയാണ് റോഷന്‍. ലേഖികയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തന്നെ നിരാശപ്പെടുത്തുന്നു എന്നും റോഷന്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

”വനിത അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു. ഞങ്ങള്‍ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാന്‍ അല്ല. ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് റോഷന്റെ കുറിപ്പ്.

റോഷനെതിരെ ലേഖിക ലക്ഷ്മി പ്രേംകുമാറും അവരുടെ ഭര്‍ത്താവും സംവിധായകനുമായ റിഷി ശിവകുമാറും രംഗത്തെത്തിയിട്ടുണ്ട്. തന്നെ വ്യക്തിപരമായി ഉപദ്രവിക്കുക തന്നെയാണ് ലക്ഷ്യം എന്ന് റോഷന്‍ പറഞ്ഞതായി ലേഖിക ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഇങ്ങനെ പറയുന്നതിന്റെ ഓഡിയോ തന്റെ കൈയിലുണ്ടെന്നും ലേഖിക പറഞ്ഞു.

Related Topics

Share this story