Times Kerala

അമേരിക്കൻ തിരഞ്ഞെടുപ്പ് :മാനത്തു നിന്നൊരു വോട്ട്

 
അമേരിക്കൻ തിരഞ്ഞെടുപ്പ് :മാനത്തു നിന്നൊരു  വോട്ട്

വാഷിങ്ടണ്‍: വരുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭൂമിയില്‍ നിന്ന് 200-ഓളം മൈല്‍ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തന്റെ വോട്ട് രേഖപ്പെടുത്താന്‍ പദ്ധതിയിട്ടതായി നാസയിലെ ബഹിരാകാശ യാത്രിക കേറ്റ് റൂബിന്‍സ്.’വോട്ട് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഭൂമിയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തു നിന്ന് വോട്ട് ചെയ്യുന്നത് അംഗീകാരമായി കണക്കാക്കുന്നു,’ അവർ അഭിപ്രായപ്പെട്ടു.

അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികരോടൊപ്പം ഒക്ടോബര്‍ പകുതിയോടെ കേറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്രതിരിക്കും. ആറുമാസത്തെ താമസത്തിനു ശേഷം തിരിച്ചെത്തും.

Related Topics

Share this story