Times Kerala

യുവതിയെ തട്ടിക്കൊണ്ടു പോകൽ :മകനും അമ്മയും അറസ്റ്റിൽ

 
യുവതിയെ തട്ടിക്കൊണ്ടു പോകൽ :മകനും അമ്മയും അറസ്റ്റിൽ

അമ്മയും മകനും പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതിയിൽ 19 കാരനും അമ്മയും അറസ്റ്റിൽ . 19കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.പഞ്ചാബിന്റെ സംസ്ഥാന തലസ്ഥാനമായ ലുധിയാനയിൽ ദിവസങ്ങൾക്ക് മുൻപാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

അഭിഷേകും മനീഷയും അടങ്ങുന്ന ആറംഗ സംഘമാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ ഇവർ വീട്ടിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളെ മർദ്ദിച്ച ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.പൊലീസ് മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

Related Topics

Share this story