മാനന്തവാടി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പാരമ്പര്യ മർമചികിത്സാകേന്ദ്രം ഉടമ അറസ്റ്റിൽ.മാനന്തവാടി ടൗണിൽ പാരമ്പര്യ മർമചികിത്സാകേന്ദ്രം നടത്തുന്ന നാരോംവീട്ടിൽ ബഷീർ കുരിക്കൾ (60) ആണ് അറസ്റ്റിലായത്. നടുവേദനയെ തുടർന്ന് പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ഉഴിച്ചിൽ കേന്ദ്രത്തിലെത്തിയിരുന്നത്. ഇവിടെ വെച്ച് ഉഴിച്ചിൽ നടത്തുന്നതിനിടെയാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. പോക്സോ പ്രകാരമാണ് ബഷീർകുരിക്കൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് മാനന്തവാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
You might also like
Comments are closed.