Times Kerala

29കാരിയുടെ മൃതദേഹം വാടക വീറ്റിലെ കിണറ്റിൽ; നെറ്റിയിലും വയറിലും മുറിവുകൾ; കൊലപതാകമെന്ന് സൂചന; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

 
29കാരിയുടെ മൃതദേഹം വാടക വീറ്റിലെ കിണറ്റിൽ; നെറ്റിയിലും വയറിലും മുറിവുകൾ; കൊലപതാകമെന്ന് സൂചന; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

അഗളി: മുപ്പത്തൊൻപത് കാരിയായ സ്ത്രീയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിലെ കിണറ്റിൽ നിന്നും കണ്ടെത്തി. അട്ടപ്പാടി കക്കുപ്പടിയിലാണ് സംഭവം.തമിഴ്നാട് സ്വദേശിയായ സെൽവിയുടെ (39) മൃതദേഹമാണു താഴെ കക്കുപ്പടി ഊരിനടുത്തു സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്ന കിണറ്റിൽ കണ്ടെത്തിയത്. നെറ്റിയിലും വയറിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സെൽവിയോടൊപ്പം താമസിച്ചിരുന്ന ഹംസ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണു സൂചന. ഏതാനും വർഷമായി പാടവയലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ഞായറാഴ്ചയാണ് കക്കുപ്പടിയിലെ വീട് വാടകയ്ക്ക് എടുത്തത്. തുടർന്ന് ഇന്നലെ രാവിലെ സമീപവാസികളാണു മൃതദേഹം കണ്ടത്. അഗളി എഎസ്പി പതംസിങ്, ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മണ്ണാർക്കാടുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്.

Related Topics

Share this story