Times Kerala

വയനാട്ടിൽ ഇന്ന് 172 പേര്‍ക്ക് കോവിഡ്; 111 പേര്‍ രോഗമുക്തി നേടി

 
വയനാട്ടിൽ ഇന്ന് 172 പേര്‍ക്ക് കോവിഡ്; 111 പേര്‍ രോഗമുക്തി നേടി

വയനാട്: ജില്ലയില്‍ ഞായറാഴ്ച 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3215 ആയി. 2480 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 719 പേരാണ് ചികിത്സയിലുള്ളത്.

*സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍*

മുട്ടിൽ പഞ്ചായത്തിലെ 35 പേർ, 28 പടിഞ്ഞാറത്തറ സ്വദേശികൾ, 19 മേപ്പാടി സ്വദേശികൾ, 11 വെള്ളമുണ്ട സ്വദേശികൾ, 10 എടവക സ്വദേശികൾ, 7 കൽപ്പറ്റ സ്വദേശികൾ, ബത്തേരി, മീനങ്ങാടി സ്വദേശികളായ 6 പേർ വീതം, തിരുനെല്ലി, മാനന്തവാടി സ്വദേശികളായ 5 പേർ വീതം, അമ്പലവയൽ, പൊഴുതന സ്വദേശികളായ 3 പേർ വീതം, കണിയാമ്പറ്റ, തൊണ്ടർനാട്, പനമരം, മുള്ളൻകൊല്ലി, കോട്ടത്തറ സ്വദേശികളായ 2 പേർ വീതം, നെന്മേനി, നൂൽപ്പുഴ, തരിയോട്, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, രണ്ട് കോഴിക്കോട് സ്വദേശികള്‍, ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് സ്വദേശിനി എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഇതിൽ മേപ്പാടി, എടവക, കോട്ടത്തറ, കോഴിക്കോട് സ്വദേശികളായ ഓരോരുത്തർ ആരോഗ്യ പ്രവർത്തകരാണ്.

*പുറത്ത്‌ നിന്ന്‌ എത്തിയവര്‍:*

സെപ്റ്റംബർ 19 ന് ദുബായിൽ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, അന്നുതന്നെ ഖത്തറിൽ നിന്ന് വന്ന മാനന്തവാടി സ്വദേശി, സെപ്തംബർ 14ന് ഉത്തരാഖണ്ഡിൽ നിന്ന് വന്ന വൈത്തിരി സ്വദേശി, അന്നുതന്നെ കർണാടകയിൽ നിന്ന് വന്ന 2 തൊണ്ടർനാട് സ്വദേശികൾ, സെപ്റ്റംബർ 16ന് കർണാടകയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി, സെപ്റ്റംബർ 17-ന് തമിഴ്നാട്ടിൽ നിന്ന് വന്ന 2 എടവക സ്വദേശികൾ, അന്നുതന്നെ കർണാടകയിൽ നിന്ന് വന്ന 3 പനമരം സ്വദേശികൾ, ഒരു നെന്മേനി സ്വദേശി, സെപ്റ്റംബർ 14ന് കർണാടകയിൽ നിന്ന് വന്ന പനമരം സ്വദേശി, അന്ന് തന്നെ ബാംഗ്ലൂരിൽ നിന്ന് വന്ന ബത്തേരി സ്വദേശി, സെപ്റ്റംബർ 9 ന് ബാംഗ്ലൂരിൽ നിന്ന് വന്ന മീനങ്ങാടി സ്വദേശി, ഒരു മേപ്പാടി സ്വദേശി, അന്നുതന്നെ കർണാടകയിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശി എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗബാധിതരായത്.

*111 പേർക്ക് രോഗമുക്തി*

വെള്ളമുണ്ട സ്വദേശികളായ 18 പേർ, ബത്തേരി സ്വദേശികളായ 14 പേർ, തിരുനെല്ലി സ്വദേശികളായ 12 പേർ, എടവക സ്വദേശികളായ 9 പേർ, അമ്പലവയൽ, പൊഴുതന സ്വദേശികളായ 6 പേർ വീതം, നെന്മേനി, മേപ്പാടി, കണിയാമ്പറ്റ സ്വദേശികളായ 5 പേർ വീതം, നൂൽപ്പുഴ സ്വദേശികളായ 4 പേർ, പുൽപ്പള്ളി, തവിഞ്ഞാൽ, കേണിച്ചിറ സ്വദേശികളായ 3 പേർ വീതം, തൊണ്ടർനാട്, പനമരം, മീനങ്ങാടി, സ്വദേശികളായ 2 പേർ വീതം, കൽപ്പറ്റ, മുപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, 4 കോഴിക്കോട് സ്വദേശികള്‍, 3 കണ്ണൂർ സ്വദേശികള്‍, ജാർഖണ്ഡ്, കർണാടക, ബീഹാർ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

*525 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഞായറാഴ്ച പുതുതായി നിരീക്ഷണത്തിലായത് 525 പേരാണ്. 148 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3747 പേര്‍. ഞായറാഴ്ച വന്ന 97 പേര്‍ ഉള്‍പ്പെടെ 615 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഞായറാഴ്ച 2133 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86155 സാമ്പിളുകളില്‍ 82430 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79215 നെഗറ്റീവും 3215 പോസിറ്റീവുമാണ്.

Related Topics

Share this story