Times Kerala

പണത്തിനു വേണ്ടി എന്തും ചെയ്യും!! കൊഹ്‌ലിയെ വിമർശിച്ചു മുന്‍ ഓസീസ് താരം; പൊങ്കാലയുടെ കോഹ്ലി ആരാധകർ

 
പണത്തിനു വേണ്ടി എന്തും ചെയ്യും!! കൊഹ്‌ലിയെ വിമർശിച്ചു മുന്‍ ഓസീസ് താരം; പൊങ്കാലയുടെ കോഹ്ലി ആരാധകർ

പുതിയ പരസ്യത്തിലെ വാചകത്തിന്റെ പേരില്‍ പരിഹാസത്തിന് ഇരയായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. ഒരു പ്രമുഖ കമ്പനിയുടെ പുരുഷന്‍മാരുടെ മുഖ സൗന്ദര്യത്തിനായുള്ള ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇരുവരും. ട്വിറ്ററിലൂടെയാണ് കോലി ഉല്‍പ്പനത്തിന്റെ പരസ്യ വീഡിയോ പുറത്തിറക്കിയത്.

ഡ്യൂഡിനെപ്പോലെ നടക്കാം, വളരെ കൂളായിരിക്കുകയും ചെയ്യാം, നിങ്ങള്‍ക്കു ലുക്കുണ്ട്, നിങ്ങള്‍ തന്നെ കീഴടക്കുകയും ചെയ്യുമെന്നായിരുന്നു പരസ്യത്തില്‍ കോലിയുടെ വാചകള്‍. ഇതിനെ കളിയാക്കിയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹോഡ്ജ് രംഗത്തു വന്നിരിക്കുന്നത്. പണത്തിനു വേണ്ടി ആളുകള്‍ എന്തും ചെയ്യുന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു ഹോഡ്ജിന്റെ പരിഹാസം.

ഹോഡ്ജിന്റെ ട്വീറ്റിനു പിന്നാലെ കോലി ഫാന്‍സ് പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. കടുത്ത ഭാഷയിലാണ് ചിലര്‍ മുന്‍ ഓസീസ് താരത്തെ വിമര്‍ശിച്ചത്.

Related Topics

Share this story