ന്യൂഡൽഹി :ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി.കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കാർഷിക ബില്ലുകൾ പുനഃപരിശോധിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് അകാലി ദൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ സ്വീകരിച്ചത്.
ശിരോമണി അകാലി ദൾ എൻഡിഎ വിട്ടു
You might also like
Comments are closed.