മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട മൂന്നു സ്ത്രീകളെ വിട്ടയച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
1956ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) നിയമപ്രകാരം വേശ്യാവൃത്തി കുറ്റകരമെന്നു പറയുന്നില്ലെന്ന് ജസ്റ്റിസ് പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.’വേശ്യാവൃത്തി കുറ്റകരമല്ല, അതുകൊണ്ടുതന്നെ ശിക്ഷാര്‍ഹവുമല്ല. വേശ്യാവൃത്തിക്കു മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതാണ് നിയമപ്രകാരം കുറ്റകരമായിട്ടുള്ളത്.’- കോടതി നിരീക്ഷിച്ചു.
Comments are closed.