Times Kerala

കർഷക ബില്ലിനെതിരായ പ്രതിഷേധം; ഐക്യദാർഡ്യവുമായി എൻവൈസി എൻ സി പി

 
കർഷക ബില്ലിനെതിരായ പ്രതിഷേധം; ഐക്യദാർഡ്യവുമായി എൻവൈസി എൻ സി പി

കൊച്ചി: രാജ്യത്തെ തീറെഴുതുന്നതിന്റെ ഭാഗമായി പാസ്സാക്കിയ കർഷക ദ്രോഹ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് എൻ വൈ സി- എൻ സി പി ആലുവ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂർണ്ണിക്കര ചവർപ്പാടത്ത് കർഷക ബിൽ കത്തിച്ചു പ്രതിഷേധിച്ചു. എൻവൈസി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറുമായ അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആലുവ ബ്ലോക്ക് സെക്രട്ടറി അനൂബ് നൊച്ചിമ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ എൻ സി പി ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, ബ്ലോക്ക് പ്ര0സിഡന്റ് കെ.എച്ച് ഷംസൂദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചൂർണ്ണിക്കര മണ്ഡലം പ്രസിഡന്റ് അബ്ദുൾകരീം, എൻ വൈ സി സംസ്ഥാന നിർവ്വാഹക സമിതി അംഗം അനൂബ് റാവുത്തർ, അഫ്സൽ മൂത്തേടൻ, നിഹാദ് ഹനീഫ, ഉണ്ണികൃഷ്ണൻ, ഇഷാൽ, ജസീം, ഫഹദ് തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story