Times Kerala

ജൂണ്‍ ഒന്ന് മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല

 
ജൂണ്‍ ഒന്ന് മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല

ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ഹെല്‍മറ്റ് ധരിക്കാതെ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല. റോഡപകടങ്ങള്‍ കുറച്ച്‌ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടമാണ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്.

ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവരോട് ഇനി ഹെല്‍മറ്റുണ്ടെങ്കില്‍ മാത്രമേ ഇന്ധം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നേയിഡയിലും ഉത്തരവ് നടപ്പാക്കുമെന്നും സുരജ്പൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

ഹെല്‍മറ്റില്ലാതെ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്പിലെ സിസിടിവി വഴി വാഹന നമ്പർ ശേഖരിച്ച്‌ ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെട്രോള്‍ നല്‍കാതെ വരുമ്ബോള്‍ പമ്ബ് ജീവനക്കാരോട് മോശമായി പെരുമാറുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു.

Related Topics

Share this story