Times Kerala

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു;ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍

 
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു;ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു . ഇന്ന് രാവിലെ 10 മണിക്ക് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വ്യക്‌തമാക്കി .

അണക്കെട്ടിന്റെ  രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. ഇതേതുടർന്ന്  പമ്പയാറിലെ  ജലനിരപ്പ് 10 സെന്റീ മീറ്റര്‍ കൂടുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനാൽ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു

Related Topics

Share this story