Times Kerala

പട്ടാപകൽ നടുറോഡിൽ യുവാവിനെ ഗുണ്ടാ സംഘം കുത്തിക്കൊലപ്പെടുത്തി

 
പട്ടാപകൽ നടുറോഡിൽ യുവാവിനെ ഗുണ്ടാ സംഘം കുത്തിക്കൊലപ്പെടുത്തി

ഉഡുപ്പി: ഗുണ്ടാ സംഘത്തിൽ പെട്ടയാളെ പട്ടാപ്പകൽ നടുറോഡിൽ ഇട്ടു കുത്തിക്കൊലപ്പെടുത്തി. ഉഡുപ്പി ഇന്ന സ്വദേശി കിഷൻ ഹെഗ്‌ഡെ (34) ആണ് കൊല്ലപ്പെട്ടത്. മംഗളൂരു കോടിക്കരെയിൽ നിന്നുള്ള ഗുണ്ടാ സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ഇന്നലെ ഉഡുപ്പി – കാർക്കള പാതയിൽ ഹിരിയട്ക്കു ക്ഷേത്രത്തിനു സമീപത്തെ റോഡിൽ വച്ചാണ് കൊലപാതകം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന കിഷനെ 2 കാറുകളിലായി പിന്തുടർന്നെത്തിയ സംഘമാണു കൊലപ്പെടുത്തിയത്. അക്രമി സംഘത്തിൽ പതിനഞ്ചോളം പേർ ഉണ്ടായിരുന്നതായാണു സൂചന. പൊലീസ് കേസെടുത്തു

Related Topics

Share this story