Times Kerala

മന്ത്രി കെ.ടി ജലീൽ എ.കെ.ജി സെന്ററിൽ

 
മന്ത്രി കെ.ടി ജലീൽ എ.കെ.ജി സെന്ററിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മന്ത്രി കെ.ടി ജലീല്‍ എ.കെ.ജി സെന്‍ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്‍ച നടത്തി. നേരത്തെ കാനം രാജേന്ദ്രനും കോടിയേരിയും തമ്മിലും കൂടിക്കാഴ്‍ച്ച നടത്തിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയോഗം നാളെ നടക്കാനിരിക്കെയാണ് മന്ത്രി ജലീൽ എകെജി സെന്‍ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് നേതാക്കള്‍ പോയതിന് പിന്നാലെയാണ്‌ മന്ത്രി സി.പി.എം ആസ്ഥാനത്തെത്തിയത്.

ഇതിനിടെ ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്ത നടപടിയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്‌ എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്‌. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്‌താവന നടപ്പിലാക്കിയമട്ടിലാണ്‌ സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും സി.പി.എം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

Related Topics

Share this story