Times Kerala

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു

 
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 13,00,757 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 34,761 ആയി.നിലവില്‍ 2,72,775 പേരാണ് ചികിത്സയിലുള്ളത്. 19,592 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

Related Topics

Share this story