Times Kerala

പ്രാധാനമന്ത്രി നാളെ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും

 
പ്രാധാനമന്ത്രി നാളെ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസ്സംബ്ലിയുടെ 75-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം മോദിയുടേതായിരിക്കും. കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അജന്‍ഡ.

മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക. ഇത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിക്കും.തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എടുത്ത പറയാനാണ് സാധ്യത.

Related Topics

Share this story