Times Kerala

എനിക്ക് പറ്റിയ ഒരു സ്ഥലമായിരുന്നില്ല ബിഗ് ബോസ്.,ഷോയിൽ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; നടി രാജിനി ചാണ്ടി

 
എനിക്ക് പറ്റിയ ഒരു സ്ഥലമായിരുന്നില്ല ബിഗ് ബോസ്.,ഷോയിൽ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; നടി രാജിനി ചാണ്ടി

മുത്തശ്ശിഗദയിലൂടെ ശ്രദ്ധേയായ താരമാണ് രാജിനി ചാണ്ടി. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് തുറന്നു പറയുകയാണ് രാജിനി ചാണ്ടി. ബിഗ് ബോസ് എന്താണെന്നോ എങ്ങനെയുള്ള റിയാലിറ്റി ഷോ ആണെന്നോ എങ്ങനെയാണ് പെരുമാറേണ്ടതെന്നോ ഒന്നും അറിയാതെയാണ് ഞാന്‍ പോയതെന്നും രജനി പറഞ്ഞു.

പ്രശസ്ത ഓണ്‍ലൈന്‍ മാധ്യമത്തോടാണ് നടിയുടെ പ്രതികരണം. ആദ്യം അവിടുന്ന് ഇറങ്ങിയ ആളാണ് താന്‍. എനിക്ക് പറ്റിയ ഒരു സ്ഥലമായിരുന്നില്ല അത്. ഇതൊരു ഗെയിമാണ് ആ ഗെയിം കളിക്കണം എന്നൊക്കെ ആര്യയും പ്രദീപുമൊക്കെ എന്നോട് പറഞ്ഞിരുന്നു, പക്ഷെ എല്ലാവരോടും ഇത്രയും ഫ്രണ്ട്ലിയായി ഇരുന്നിട്ട് കണ്‍ഫക്ഷന്‍ റൂമില്‍ കയറി എനിക്ക് എങ്ങനെ അവരെ കുറ്റം പറയാന്‍ സാധിക്കുമെന്നും രാജിനി ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെ വിമര്‍ശിച്ച നടി അദ്ദേഹം നന്നായി നുണ പറയുമെന്നും പറഞ്ഞു. താന്‍ 15 വര്‍ഷമായി നുണ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നിട്ട് വിവാഹിതനാണോ എന്ന കാര്യത്തില്‍ പോലും അദ്ദേഹം നുണയാണ് പറഞ്ഞതെന്നും രാജിനി വ്യക്തമാക്കി.

Related Topics

Share this story