Times Kerala

“അഭിനന്ദന്റെ ധീരത” പാഠ്യവിഷയം

 
“അഭിനന്ദന്റെ ധീരത” പാഠ്യവിഷയം

ജയ്പുര്‍: പാക് അതിര്‍ത്തിയിലെ ബാലക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം വിശ്വസനീയമാണോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യങ്ങളുന്നയിക്കുന്നതിനിടെ അതേ പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ ഈ ആക്രമണ വിഷയം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഒമ്ബതാം ക്‌ളാസിലെ പാഠപുസ്തകത്തിലെ രാജ്യസുരക്ഷയും ധീരതാ പാരമ്ബര്യവും എന്ന അദ്ധ്യായമാണ് വിവാദമായത്.

പുല്‍വാമക്ക് തിരിച്ചടിയായാണ് പാക്കിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സേനയുടെ പിടിയിലാകുകയും ചെയ്തു. അഭിനന്ദന്റെ ധീരതയേക്കുറിച്ചു മാത്രമല്ല, ബി.ജെ.പി മന്ത്രിസഭയിലെ മന്ത്രിയും ജയ്പുരില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ രാജ്യവര്‍ധന്‍ സിങ് രാഥോരിനേക്കുറിച്ചും പാഠ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ധീരസൈനികരുടെ പട്ടികയില്‍ ഒന്നാമനായാണ് രാഥോറിനെ അവതരിപ്പിച്ചിരിക്കുന്നത് .

Related Topics

Share this story