Times Kerala

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി, വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടും, വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്‌

 
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി, വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടും, വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്‌

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തും.തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി സുനില്‍ അറോറയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 28നാണ് വോട്ടെടുപ്പ് ആരംഭിക്കുക.കൊവിഡ് പ്രതിസന്ധി നിലനില്‍ക്കവെ തെരഞ്ഞെടുപ്പ് നടത്തുന്ന ആദ്യ സംസ്ഥാനമാണ് ബീഹാര്‍.ആദ്യഘട്ടത്തില്‍ 16 ജില്ലകളിലെ 71 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ 94 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടും.നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം. 46 ലക്ഷം മാസ്കും അറുലക്ഷം പിപിഇ കിറ്റും ഏഴ് ലക്ഷം സാനിറ്റൈസര്‍ സംവിധാനങ്ങളും തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുണ്ടെന്ന് സുനില്‍ അറോറ അറിയിച്ചു.80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ വോട്ട് ചെയ്യാനെത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 29ന് അവസാനിക്കും.വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്‌ നടക്കും.

Related Topics

Share this story