Times Kerala

എന്റെ അനുവാദമില്ലാതെ ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തിന് ചിത്രം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ല..;പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ നുസ്രത് ജഹാൻ

 
എന്റെ അനുവാദമില്ലാതെ ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തിന് ചിത്രം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ല..;പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ നുസ്രത് ജഹാൻ

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ നുസ്രത് ജഹാന്റെ ചിത്രം അനുവാദമില്ലാതെ ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തിന് ഉപയോഗിച്ചതായി പരാതി. അനുവാദമില്ലാതെ പരസ്യത്തിനായി അപ് തൻ്റെ ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന് വ്യക്തമാക്കി നുസ്രത് ജഹാൻ കൊൽക്കത്ത പോലീസിൽ പരാതി നൽകുകയായിരുന്നു.

അനുവാദമില്ലാതെ തൻ്റെ ചിത്രങ്ങൾ ഉപയോഗിച്ചതായി ശ്രദ്ധയിൽ പെട്ടു. അംഗീകരിക്കാനാൻ കഴിയാത്ത ഈ നടപടിയിൽ ആപ് അധികൃതർക്കെതിരെ കേസെടുക്കണമെന്നും ട്വീറ്റിലൂടെ എംപി വ്യക്തമാക്കുന്നുണ്ട്. കൊൽക്കത്ത പോലീസ് കമ്മീഷണർ അനൂജ് ശർമ്മയെ ടാഗ് ചെയ്‌താണ് ട്വീറ്റ്.

പരാതി സംബന്ധിച്ച വിഷയങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അന്വേഷണം നടത്തി എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് കൊൽക്കത്ത പോലീസ് വ്യക്തമാക്കി. ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിലെ വകുപ്പുകളനുസരിച്ച് നടപടിയെടുക്കുമെന്ന് കൊൽക്കത്ത പോലീസ് അറിയിച്ചു. “ലോക്ക് ഡൗൺ കാലത്ത് സുഹൃത്തുക്കളെ വീട്ടിൽ ഇരുത്തുക” എന്ന അടിക്കുറിപ്പോടെയാണ് എംപിയുടെ ചിത്രങ്ങൾ ഡേറ്റിങ് ആപ്ലിക്കേഷൻ പുറത്ത് വിട്ടത്. തങ്ങൾക്ക് പത്ത് ലക്ഷം ഉപയോക്‌താക്കൾ ഉണ്ടെന്നാണ് ഈ ഡേറ്റിങ് ആപ് അവകാശപ്പെടുന്നത്.

Related Topics

Share this story