Times Kerala

കൈക്കൂലിയും ഡിജിറ്റലായി, കൊല്ലത്ത് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ പോലീസുകാരനെ കൈയ്യോടെ പിടികൂടി എസ്പി

 
കൈക്കൂലിയും ഡിജിറ്റലായി, കൊല്ലത്ത് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ പോലീസുകാരനെ കൈയ്യോടെ പിടികൂടി എസ്പി

കൊല്ലം: നോട്ട് നിരോധനം നിലവിൽ വന്നതോടെ രാജ്യത്തു ഡിജിറ്റൽ പണമിടപാടുകളാണ് ഏറെയും നടന്നു വരുന്നത്. ഇപ്പോളിതാ കൈക്കൂലി വാങ്ങലും ഡിജിറ്റലായി എന്ന താരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. തെന്മല പോലീസ് സ്റ്റേഷനിൽ സജിത്ത് എന്ന ഉദ്യോഗസ്ഥനാണ് ഗൂഗിൾ പേ വഴി 2000 രൂപ കൈക്കൂലി വാങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നും ഓച്ചിറയിലേക്ക് എത്തിയ യുവാക്കളുടെ പക്കല്‍ നിന്നും ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ 2000 രൂപ കൈക്കൂലി വാങ്ങിയത്.ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഇടപാട് റൂറൽ എസ്പി ഹരിശങ്കർ കൈയോടെ പിടികൂടുകയും. പോലീസുകാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊല്ലം റൂറലിൽ നിന്ന് തെന്മലയിൽ അറ്റാച്ച് ചെയ്ത ഉദ്യോസ്ഥനാണ് സജിത്ത്. കോവിഡ് ജാഗ്രത പാസില്ലാതെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആൾക്കാരെ കടത്തുന്നതിനായിരുന്നു കൈക്കൂലി.

കോട്ടവാസലിൽ നിന്നും ഓട്ടോറിക്ഷയിലാണ് ആളെ കയറ്റി വിടുന്നത്. ഓട്ടോറിക്ഷക്കാരന് 3,000 രൂപയും പോലീസ് ഉദ്യോഗസ്ഥന് 2000 രൂപയും നൽകി. തമിഴ്‌നാട്ടില്‍ നിന്നും ഓച്ചിറയിലേക്ക് എത്തിയ യുവാക്കളുടെ പക്കല്‍ നിന്നും ഇതേ തരത്തിൽ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണത്തില്ലാത്തതിനാൽ യുവാക്കളിൽ ഒരാൾ സഹോദരിയുടെ ഫോണിൽ നിന്ന് പോലീസുകാരന് ഗൂഗിൾ പേ ചെയ്യിക്കുകയായിരുന്നു.കോവിഡ് 19 പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ക്വറൻ്റീനിൽ പോകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് കൈക്കൂലി നൽകി അതിർത്തി കടക്കാൻ യുവാക്കൾ ശ്രമിച്ചത്. ആര്യങ്കാവിൽ ഉള്ള ഓട്ടോറിക്ഷകൾക്ക് അതിർത്തി കടക്കുന്നതിന് തടസ്സങ്ങളില്ല. ഇത് മറയാക്കിയാണ് ആളെ കടത്ത് നടത്തുന്നത്.

Related Topics

Share this story