Times Kerala

‘കൊവാക്സിൻ’ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഒക്ടോബറിൽ ആരംഭിക്കും

 
‘കൊവാക്സിൻ’ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഒക്ടോബറിൽ ആരംഭിക്കും

ഡൽഹി: ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഒക്ടോബർ മുതൽ ലഖ്‌നൗയിലും ഗോരഖ്പൂരിലുമായി ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. പൂർണ്ണമായും ദേശീയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്നാണ് കൊവാക്സിൻ.ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഭാരത് ബയോടെക്കുമായി ചേർന്നാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്. ഉത്തർപ്രദേശ് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി അമിത് മോഹൻ പ്രസാദ് ആണ് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തെ കുറിച്ച് പത്രസമ്മേളനത്തിൽ അറിയിച്ചത്.

Related Topics

Share this story