Times Kerala

ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം ; അഞ്ച് പേരെ പോലീസ് അറസ്റ്റ്  ചെയ്തു

 
ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം ; അഞ്ച് പേരെ പോലീസ് അറസ്റ്റ്  ചെയ്തു

കോഴിക്കോട്: മലബാർ വന്യജീവി സങ്കേതം ബഫർ സോണുമായി ബന്ധപ്പെട്ട നാട്ടുകാരുടെ  സംശയങ്ങൾക്ക് മറുപടി പറയാൻ  വന്ന കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ  അഞ്ച് പേരെ പോലീസ് അറസ്റ്റ്  ചെയ്തു .

അഡ്വ.ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസൽ കാരാട്ട്, ജാസിൽ പുതുപ്പാടി, ബേബി തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

Related Topics

Share this story