Times Kerala

നാളെ കര്‍ഷക സംഘടനകളുടെ ദേശീയ ബന്ദ്

 
നാളെ കര്‍ഷക സംഘടനകളുടെ ദേശീയ ബന്ദ്

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ 150-ലധികം കര്‍ഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്​ച രാജ്യവ്യാപക ബന്ദും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും.

പഞ്ചാബ്​, ഹരിയാന സംസ്ഥാനങ്ങളില്‍ പൂര്‍ണ ബന്ദായി മാറും. കേരളത്തില്‍ പ്രതിഷേധ പരിപാടികള്‍ മാത്രമാണ്​ നടക്കുക. സമരത്തിന്​ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, ​എ.ഐ.ടി.യു.സി തുടങ്ങി 10 തൊഴിലാളി യൂണിയനുകളും സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എല്‍-ലിബറേഷന്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ ഇടതു പാര്‍ട്ടികളും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

Related Topics

Share this story