Times Kerala

തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍

 
തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. സ്‌പെഷല്‍ ട്രെയിനായി പ്രതിദിന സര്‍വീസ്ഞായറാഴ്ച ചെന്നൈയില്‍നിന്ന് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു.

ഇപ്പോള്‍ ദക്ഷിണ റെയില്‍വേ തമിഴ്‌നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്‌പെഷല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ആദ്യ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചയാണ്.

Related Topics

Share this story