Times Kerala

അറ്റ്‌ലി ചിത്രത്തില്‍ കിംഗ് ഖാന്‍ ഡബിള്‍ റോളില്‍ എത്തുന്നു..!

 
അറ്റ്‌ലി ചിത്രത്തില്‍ കിംഗ് ഖാന്‍ ഡബിള്‍ റോളില്‍ എത്തുന്നു..!

സംവിധായകന്‍ അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഡബിള്‍ റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകൾ. നായകനായും വില്ലനായുമാണ് ഷാരൂഖ് ഈ ചിത്രത്തില്‍ വേഷമിടുക.

ഒരു ഏജന്‍സിയുടെ അന്വേഷണ ഉദ്യോഗസ്ഥനായും വില്ലനായുമാണ് ഷാരൂഖ് വേഷമിടുക എന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ രണ്ടു കഥാപാത്രങ്ങള്‍ക്കിടയിലെ സംഘട്ടനവും ഏറ്റുമുട്ടലുമാണ് ചിത്രം പറയുക. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ നായിക.

 

Related Topics

Share this story