Times Kerala

ഉണ്ണി മുകുന്ദന്റെ ജന്മദിനത്തില്‍ കിടിലന്‍ സര്‍പ്രൈസ് ഒരുക്കി ഗോവിന്ദ് പത്മസൂര്യ..;വീഡിയോ

 
ഉണ്ണി മുകുന്ദന്റെ ജന്മദിനത്തില്‍ കിടിലന്‍ സര്‍പ്രൈസ് ഒരുക്കി ഗോവിന്ദ് പത്മസൂര്യ..;വീഡിയോ

ഇന്നലെ ആയിരുന്നു മലയാളികളുടെ പ്രിയനടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനം. താരത്തിന് കിടിലൻ സര്‍പ്രൈസ് കൊടുത്ത് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. പിറന്നാള്‍ കേക്കുമായാണ് ജിപി ഉണ്ണിയുടെ വീട്ടിലെത്തിയത്. പെട്ടെന്ന് പുറകില്‍ നിന്നും കണ്ണുപൊത്തിയ കൈകളുടെ ഉടമയെ തിരിച്ചറിയാന്‍ ഉണ്ണിയും ബുദ്ധിമുട്ടി.

അച്ഛനാണോ എന്നായിരുന്നു ഉണ്ണി ആദ്യം തന്നെ ചോദിച്ചത്. ജിപിയുടെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.

Related Topics

Share this story