Times Kerala

ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി

 

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ഖാഗ് ബ്ലോക്ക് ഡെവലെപ്പ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഭൂപീന്ദര്‍ സിംഗിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.ബദഗാം ജില്ലയിലെ ദല്‍വാഷിലുള്ള വീടിന് സമീപത്തു വച്ചാണ് സംഭവം നടന്നത്.ബുധനാഴ്ച രാത്രിയോടെ ബദഗാം ജില്ലയിലെ ദല്‍വാഷിലുള്ള വീടിന് സമീപത്തു വച്ചാണ്സംഭവം.ഭൂപിന്ദറിന്റെ സുരക്ഷക്കായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവര്‍ ഇല്ലാത്ത സമയമാണ് സംഭവം നടന്നത്.വീട്ടിലേക്കു പോകവേ സുരക്ഷാ ഉദ്യോഗസ്ഥരെ ഖാഗ് പോലീസ് സ്റ്റേഷനില്‍ അദ്ദേഹം ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Related Topics

Share this story