Times Kerala

എം ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍; ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

 
എം ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍; ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.സ്വർണക്കടത്ത് കേഡസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെയും എന്‍ഐഎ ഓഫീസിലെത്തിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

Related Topics

Share this story