Times Kerala

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി കുടുംബാംഗങ്ങൾ തമ്മിൽ തർക്കം; സ്‌ത്രീ കൊല്ലപ്പെട്ടു

 
മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി കുടുംബാംഗങ്ങൾ തമ്മിൽ തർക്കം; സ്‌ത്രീ കൊല്ലപ്പെട്ടു

ലഖ്‌നൗ: മൊറാദാബാദിൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു.സ്ത്രീകൾ തമ്മിലുണ്ടായ തർക്കം കുടുംബത്തിലെ മറ്റ് അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് എത്തുകയായിരുന്നു .മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി എന്നും ഇത് ഏറ്റ്മുട്ടലിലേക്ക് നയിച്ചു എന്നും സീനിയർ പൊലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി പറഞ്ഞു. നാല് പേരെ ഇതിനകം അറസ്റ്റ്ചെയ്തു.പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കൊല്ലപ്പെട്ട സ്‌ത്രീയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

Related Topics

Share this story