സ്വപ്ന ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രം പ്രഖ്യാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്‍റെ പേര്. പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവതാംകൂറിന്‍റെ ചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണ് അണിയറയിലൊരുങ്ങുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹസിക പോരാളിയും നവോഥാന നായകനുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേയും തിരുവതാംകൂറിനെ കിടുകിടാ വിറപ്പിച്ച ആസ്ഥാന തസ്ക്കരന്‍ കായംകുളം കൊച്ചുണ്ണിയുടേയും, മാറുമറക്കല്‍ സമര നായിക നങ്ങേലിയുടേയുമടക്കം നിരവധി ചരിത്ര വ്യക്തികളുടെ കഥയാണ് ചിത്രം പറയുന്നത്. നൂറോളം പ്രമുഖ കലാകാരന്‍മാരും ആയിരത്തിലേറെ ജൂനിയര്‍ ആര്‍ടിസ്റ്റുകളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഗോഗുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.
ബിഗ് ബഡ്ജറ്റ് ചിത്രവുമായി വിനയന്‍..!
You might also like
Comments are closed.