Times Kerala

ടൂറിസ്റ്റ് ബസുകള്‍ക്കായി ഏകീകൃത നിറം നല്‍കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി

 
ടൂറിസ്റ്റ് ബസുകള്‍ക്കായി ഏകീകൃത നിറം നല്‍കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി

കാസര്‍കോട്: കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്കായി ഏകീകൃത നിറം നല്‍കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി.ഹൈക്കോടതി ജഡ്ജി സതീഷ് മേനോനാണ് ഇന്നലെ വിധി പ്രസ്താവിച്ചത്.ചട്ടങ്ങള്‍ പാലിക്കാതെയാണ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനമെന്ന് കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോടതിയിൽ വാദിച്ചു. സര്‍ക്കാരിന്റെ പുതിയ തീരുമാനം ബസുടമകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിസിഒഎ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, സംസ്ഥാന സെക്രട്ടറി എസ്.പ്രശാന്തന്‍, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.എ.ജെ റിയാസ് എന്നിവര്‍ അറിയിച്ചു.

Related Topics

Share this story