ചായയോടൊപ്പം ബിസ്‌കറ്റ്, ഈ കോമ്പിനേഷൻ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. ബിസ്‌ക്കറ്റ് ചായയില്‍ മുക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ബിസ്‌ക്കറ്റ് കപ്പില്‍ ചായ ഒഴിച്ച് കുടിച്ച ശേഷം ആ ബിസ്‌കറ്റ് കപ്പ് കഴിക്കാന്‍ സാധിക്കുമെങ്കിലോ, തമിഴ്‌നാട്ടിലെ മധുര മേലവാസി തെരുവിലെ വിവേക് സഭാപതി എന്നയാളാണ് ‘ബിസ്‌കറ്റ് കപ്പ്’ എന്ന പുതിയ ആശയത്തിന് പിന്നില്‍. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം വന്നതോടെയാണ് വിവേക് ഇത്തരത്തിൽ ഒരു ആശയത്തെക്കുറിച്ചു ചിന്തിച്ചത്. ബിസ്‌കറ്റ് ചായയില്‍ മുക്കി കഴിക്കണ്ട, പകരം ഒപ്പം കഴിക്കാം എന്നതാണ് വിവേക് രൂപകൽപന ചെയ്ത കപ്പിന്റെ ഗുണം. 60 മില്ലിലീറ്റര്‍ ചൂടുചായ 10 മിനിറ്റ് വരെ ഈ ഗ്ലാസില്‍ സൂക്ഷിക്കാം. 20 രൂപയാണ് ഒരു ചായയുടെ വില. ചായ ഇല്ലാതെ ബിസ്‌കറ്റ് ഗ്ലാസ് മാത്രമായും ലഭിക്കും. ഒരു ബിസ്‌കറ്റ് കപ്പിന് 15 രൂപയാണ് വില.
ചായ കുടിക്കാൻ ഇനി ‘ബിസ്‌കറ്റ്’ കപ്പുകള്‍.!! ചായയ്‌ക്കൊപ്പം ബിസ്‌കറ്റും കഴിക്കാം…
Next Post
You might also like
Comments are closed.