Times Kerala

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട്‌ ഞാൻ അറസ്റ്റിലായെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണ്.,സൈബര്‍ ആക്രമണങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഇതാദ്യമാണ്..; നടി ജ്യോതി കൃഷ്ണയുടെ ഭർത്താവ് അരുണ്‍ ആനന്ദ്

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായെന്ന് പ്രചരിച്ച വാര്‍ത്തയ്‌ക്കെതിരെ നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ്  അരുണ്‍ ആനന്ദ് രംഗത്ത്. ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെയാണ് അരുണ്‍ തനിക്കെതിരെയുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതികരിച്ചത്.

സൈബര്‍ ആക്രമണങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഇതാദ്യമാണെന്ന് അരുണ്‍ പറയുന്നു .കോവിഡ് പ്രതിസന്ധിയില്‍പെട്ട് എല്ലാവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഞെട്ടിക്കുന്നുവെന്നും അരുണ്‍ പറയുന്നു.

തന്റെ ബാല്യകാല സുഹൃത്ത് വിളിച്ചപ്പോഴാണ് കാര്യം അറിയുന്നതെന്നും, തന്റെ കുടുംബത്തെ അടക്കം ഉള്‍ക്കൊള്ളിച്ച്‌ വളരെ മോശമായ രീതിയിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നതെന്നും അരുണ്‍ വ്യക്തമാക്കി .

ഇത്തരത്തില്‍ വാര്‍ത്ത നല്‍കി അധിഷേപിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്‍പോട്ട് പോകുകയാണെന്നും അരുണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Related Topics

Share this story