Times Kerala

ഒരാള്‍ക്കും നമ്മളെ പിരിക്കാനാവില്ല.,ജീവന് തുല്യം സ്‌നേഹിക്കുന്നു..;മകള്‍ അവന്തികയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് നടന്‍ ബാല..!

 
ഒരാള്‍ക്കും നമ്മളെ പിരിക്കാനാവില്ല.,ജീവന് തുല്യം സ്‌നേഹിക്കുന്നു..;മകള്‍ അവന്തികയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് നടന്‍ ബാല..!

മകള്‍ അവന്തികയുടെ എട്ടാം പിറന്നാള്‍ ദിനത്തിൽ സോഷ്യൽമീഡിയയിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ ബാല. പാപ്പു എന്ന് വിളിക്കുന്ന മകളെ താൻ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ വേർപിരിക്കാൻ കഴിയില്ലെന്നും ബാല നൊമ്പരത്തോടെ വീഡിയോയിൽ പറയുന്നുണ്ട്. മകളുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയിൽ മകള്‍ കണ്ണാനകണ്ണേ എന്ന പാട്ട് പാടുന്നതും പശ്ചാത്തലമായി ചേർ‍ത്തിട്ടുണ്ട്.

‘സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. പേടി വന്നാൽ എന്ത് പറയണം, ഡാഡിയുണ്ട്. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റില്ല. ഞാൻ ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും ഞാൻ ഇതുവരെ പാലിച്ചിട്ടുണ്ട്. ഏറെ സ്നേഹിക്കുന്നു. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. 21ന് പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കാണും, കണ്ടിരിക്കും, ഹാപ്പി ബെര്‍ത്ത് ഡേ പാപ്പു.’–ബാല വികാരധീനനായി വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

I LOVE YOU PAAPU . APPA IS NEAR YOU .GOD BLESS YOU .NOTHING WILL SEPERATE US

Posted by Actor Bala on Sunday, September 20, 2020

 

Related Topics

Share this story